ഏറ്റുമാനൂർ . നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു കയറി യുവാവിന് പരിക്ക്. വ്യാഴാഴ്ച രാത്രി 11ന് അതിരമ്പുഴ - കോട്ടമുറി റോഡിൽ ഉപ്പുപുരയ്ക്കൽ കവലയ്ക്ക് സമീപമാണ് അപകടം. അതിരമ്പുഴ ആനമല കൊട്ടാരമുകളേൽ മനോജ് (അപ്പു) ആണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കോട്ടമുറി ഭാഗത്തുനിന്ന് അതിരമ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ബൈക്കിൽ നിന്ന് മനോജ് പത്തു മീറ്ററോളം തെറിച്ചു വീണു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവർത്തനം സാദ്ധ്യമായിരുന്നില്ല. ഏറ്റുമാനൂർ പൊലീസ് എത്തിയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |