ആനിക്കാട് . പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആശാ ഗിരീഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എൻ ഗിരീഷ് കുമാർ , പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അശ്വതി സതീഷ്, സനു ശങ്കർ, ജെസ്സി ബെന്നി, ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം കലാമത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും നാളെ വൈകിട്ട് 4 ന് ആനിക്കാട് എൻ എസ് എസ് ഹൈസ്കൂളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |