SignIn
Kerala Kaumudi Online
Thursday, 25 April 2024 12.34 PM IST

സുവർണജൂബിലിക്ക് അച്ഛൻ, പ്ലാറ്റിനമായപ്പോൾ മകൻ.

pala

പാലാ: 25 വർഷം മുമ്പ് പാലാ നഗരസഭയുടെ സുവർണജൂബിലി ആഘോഷം നടക്കുമ്പോൾ ചെയർമാനായിരുന്നത് ജോസ് തോമസ് പടിഞ്ഞാറേക്കരയായിരുന്നു. ഇപ്പോൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ആ കസേരയിലിരിക്കുന്നത് മകൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും.

1997ൽ സുവർണജൂബിലി ആഘോഷം അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനാണ് ഉദ്ഘാടനം ചെയ്തത്. നടുനായകത്വം വഹിച്ചത് കെ.എം. മാണി എം.എൽ.എ.യും, മുനിസിപ്പൽ ചെയർമാൻ ജോസ് തോമസ് പടിഞ്ഞാറേക്കരയും. അന്നുമുതൽ ഇന്നോളം ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കുത്തകയാണ്. സുവർണജൂബിലി ആഘോഷം മൂന്നുദിവസത്തെ വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടിയത്. ഏറെ ജനകീയനായിരുന്ന മുനിസിപ്പൽ ചെയർമാൻ ജോസ് തോമസ് പടിഞ്ഞാറേക്കരയുടെ മനസിൽ ഉരുത്തിരിഞ്ഞ പരിപാടികളായിരുന്നു എല്ലാം.

ഇത്തവണ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ അച്ഛനിരുന്ന കസേരയിലിരുന്ന് മകൻ എല്ലാത്തിനും നേതൃത്വം നൽകുന്നു.

ആന്റോ ജോസ് പടിഞ്ഞാറേക്കര പറയുന്നു.

പപ്പായുടെ പാത പിന്തുടർന്ന് നഗരസഭാ അംഗമാകാനും ചെയർമാൻ ആകാനും കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്. സുവർണജൂബിലിക്ക് പപ്പ നേതൃത്വം നൽകി. ഇപ്പോൾ പ്ലാറ്റിനം ജൂബിലിക്ക് നേതൃത്വം നൽകാൻ എനിക്ക് ലഭിച്ച ഈ അവസരം നിയോഗമായി കാണുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.