കോട്ടയം: ജില്ലയിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ ബാദ്ധ്യസ്ഥരായ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നോക്കുകുത്തിയായി മാറിയെന്ന് കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. തെരുവുനായ്ക്കളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് മുന്നിൽ യൂത്ത് ഫ്രണ്ട് ഇന്ന് 11 ന് പ്രതിഷേധ സമരം നടത്തും. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.
വാക്സിൻ നൽകും.
കടനാട്. തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധക്കെതിരെ വാക്സിൻ നൽകുമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി, വെറ്ററിനറി സർജൻ എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്താണ് തീരുമാനം എടുത്തത്. അടുത്ത രണ്ടാഴ്ചക്കാലം പേവിഷബാധക്കെതിരെയുള്ള തീവ്രയയജ്ഞ പരിപാടി നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |