കുമരകം. നാലു പങ്ക് ബോട്ട് ടെർമിനൽ എത്താനുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. റോഡ് പൊളിഞ്ഞ് ചെളിയും കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാൽനടയായും വാഹനത്തിലും ഇവിടേക്ക് എത്താൻ പ്രദേശവാസികൾ കഷ്ടപ്പെടുന്നു. റോഡു നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. വാർഡംഗവും പഞ്ചായത്തും ഇടപെട്ട് റോഡിന്റെ ദുസ്ഥിതിക്ക് പരിഹാരം കാണണം. നാലു പങ്ക് ബോട്ട് ടെർമിനലിൽ ബോട്ടുകളെത്തുന്നില്ലെങ്കിലും ധാരാളം ആളുകൾ കായൽ സൗന്ദര്യവും സുര്യാസ്തമയവും ആസ്വദിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ബോട്ട് ടെർമിനൽ പോലും നാശത്തിന്റെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |