ചങ്ങനാശേരി. പാറേൽ ചാസ് സൗജന്യമായി നടത്തുന്ന അഗ്രി ക്ലിനിക് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു വള്ളപ്പുര ആമുഖ പ്രസംഗം നടത്തി. ഫാ.ടോബിൻ അറുവൻപറമ്പിൽ, റിട്ട. അഗ്രികൾച്ചറൽ ഡപ്യൂട്ടി ഡയറക്ടർ ബിജി തോമസ്, സെക്രട്ടറി തങ്കച്ചൻ പുല്ലുകാട്, ജോസുകുട്ടി കുട്ടംപേരൂർ എന്നിവർ പങ്കെടുത്തു. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.30 മുതൽ 12.30 വരെയാണ് പ്രവർത്തന സമയം. സസ്യത്തിന്റെ രോഗബാധിതമായ തണ്ടോ, ഇലയോ പാറേൽ ചാസ് ഓഫീസിൽ എത്തിച്ചാൽ ശാസ്ത്രീയമായ പ്രതിവിധിയുണ്ടാകും. ക്ലിനിക്കൽ പരിശോധനയ്ക്കുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |