SignIn
Kerala Kaumudi Online
Thursday, 25 April 2024 8.32 PM IST

170 സ്‌പെഷ്യൽ പൊലീസ്.

ermly

കോട്ടയം. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കുന്നതിനായി എരുമേലിയിൽ 170 സ്‌പെഷ്യൽ പൊലീസിനെ നിയമിച്ചു. വിദ്യാർത്ഥികളും യുവതികളും യുവാക്കളും സൈന്യത്തിൽ നിന്നു വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും അയ്യപ്പഭക്തന്മാർക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ് ഇവരുടെ ഡ്യൂട്ടി. സ്‌കൂൾ, കോളേജ് തലങ്ങളിൽ എൻ.എസ്.എസ്, എൻ.സി.സി രംഗങ്ങളിൽ പ്രവർത്തിച്ചവരും മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്‌പെഷ്യൽ പൊലീസ് രൂപീകരിച്ചിരിക്കുന്നത്. ഇതോടെ എരുമേലിയിൽ പൊലീസിന്റെ പ്രവർത്തനം കൂടുതൽ ശക്തമാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, POLI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.