കോട്ടയം. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി ഇന്നും നാളെയും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. താലൂക്കുതലത്തിലും വില്ലേജ് തലത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സൗകര്യം ലഭിക്കും. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരിച്ചവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും വോട്ടർ തിരിച്ചറിയൽ കാർഡും ആധാർ നമ്പരുമായി ബന്ധിപ്പിക്കുന്നതിനും അവസരമുണ്ട്. ഡിസംബർ എട്ടു വരെ മാത്രമേ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഇത്തരം തിരുത്തലുകൾക്ക് അവസരമുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |