കാഞ്ഞിരപ്പള്ളി. യൂ ട്യൂബിൽ നോക്കി നാടോടിനൃത്തം പഠിച്ച് വേദിയിൽ നിറഞ്ഞാടിയ സിദ്ധു സുരേഷിന് ലൈക്കടിച്ച് വിധികർത്താക്കൾ. രണ്ടാഴ്ച കൊണ്ട് യൂട്യൂബിൽ നോക്കി പഠിച്ചെടുത്ത ചുവടുകളുമായാണ് സിദ്ധു ജില്ലാ സ്കൂൾ കലോത്സവ വേദിയിലെത്തിയത്. ഒന്നാം സ്ഥാനവുമായാണ് മടക്കം. പാലാ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സിദ്ധു. സ്കൂളിലെ ഓണപരിപാടിക്ക് മാത്രം സ്റ്റേജിൽ കയറി പരിചയമുള്ള സിദ്ധു അദ്ധ്യാപികയുടെ നിർദേശപ്രകാരമാണ് മത്സരത്തിൽ പങ്കെടുത്തത്. തന്റെ സ്വന്തം തീരുമാനപ്രകാരമാണ് നൃത്തം പഠിച്ചതെന്നും മാതാപിതാക്കൾ പിന്തുണ നൽകിയെന്നും സിദ്ധു പറഞ്ഞു. പന്ത്രണ്ടാം മൈൽ നെടിയടത്ത് സുരേഷ് - അഞ്ജു ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |