കാഞ്ഞിരപ്പള്ളി. തുള്ളൽ കുടുംബത്തിലെ നാലാം തലമുറക്കാരായ സഹോദരങ്ങൾക്ക് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം. ഓട്ടംതുള്ളൽ യു.പി വിഭാഗത്തിൽ ജെ.സ്വാമിനാഥ്, ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ജെ.ശബരിനാഥ് എന്നിവരാണ് ഒന്നാം സ്ഥാനവുമായി കല്യാണസൗഗന്ധികം വീട്ടിലേക്ക് എത്തുന്നത്. കലാമണ്ഡലം ജനാർദ്ദനന്റെ കൊച്ചുമക്കളാണ് ഇരുവരും. ഓട്ടംതുള്ളലിൽ നാല് ലോക റെക്കോഡുകൾ സ്വന്തം പേരിലാക്കിയ കുറിച്ചിത്താനം ജയകുമാറാണ് പിതാവ്. 25 മണിക്കൂർ നിർത്താതെ ഓട്ടംതുള്ളൽ കളിച്ചാണ് ജയകുമാർ ലിംക, ഇന്ത്യ, ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡുകളടക്കം നേടിയത്. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് സ്വാമിനാഥ്. ശബരിനാഥ് പത്താം ക്ലാസ് വിദ്യാർത്ഥിയും. പിതാവ് ജയകുമാർ തന്നെയാണ് ഇരുവരുടെയും ഗുരു. മാതാവ് - സന്ധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |