SignIn
Kerala Kaumudi Online
Friday, 19 April 2024 7.34 AM IST

നഗുമോ ഓ മു ഗനലേ

navaneeth

കാഞ്ഞിരപ്പള്ളി : ഓടക്കുഴലിൽ നഗുമോ ഓ മു ഗനലേ എന്ന കീർത്തനം നവനീത് വായിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നവനീത് ബി നായർ മാന്നാനം കെ. ഇ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റു മത്സരാർത്ഥികൾ അഞ്ചു മിനിറ്റ് കൊണ്ട് ഓടക്കുഴൽ വായന അവസാനിപ്പിച്ചപ്പോൾ ഒമ്പത് മിനിറ്റിൽ വിസ്മയം തീർത്താണ് നവനീത് വേദി വിട്ടത്. സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. എട്ടു വർഷമായി കുടമാളൂർ ജനാർദ്ദനന്റെ കീഴിലാണ് പരിശീലനം. സഹോദരി നയനയും സി.ബി.എസ്.ഇ കലോത്സവത്തിൽ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആർപ്പൂക്കര കൊച്ചുപുരയ്ക്കൽ ബിജുകുമാർ - ശ്രീദേവി ദമ്പതികളുടെ മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.