കിടങ്ങൂർ: ക്ഷീരവികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ കിടങ്ങൂരിൽ ജില്ല ക്ഷീരസംഗമം ആരംഭിച്ചു.
കുമ്മണ്ണൂർ ക്ഷീരസംഘം പ്രസിഡന്റ് ബെന്നി കാരമല പതാക ഉയർത്തി. കന്നുകാലി പ്രദർശന മത്സരം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശാരദ സി ആർ, അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസർ കണ്ണൻ എം.വി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിന്ധു വിശ്വൻ, അനീഷ് പന്തമാക്കൽ, ടി എം ജോർജ് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിജയൻ കെ ജി, ലൈസാമ്മ , മിൽമ റീജിയണൽ യൂണിയൻ അംഗങ്ങളായ സോണി ഈറ്റക്കൻ, ജോമോൻ മറ്റം, ജോണി ജോസഫ്, ക്ഷീരസംഘം പ്രസിഡന്റമാരായ ജോഷി മാത്യു തേങ്ങാനച്ചാലിൽ, പി കെ ദേവദാസ്, അനില ഡയറി ഫാം ഇൻസ്ട്രക്ടർ അഖിൽ ദേവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |