SignIn
Kerala Kaumudi Online
Friday, 19 April 2024 6.43 AM IST

 കാപ്പാ ചുമത്തി തടങ്കലിലാക്കി.

jishnu

കോട്ടയം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട് കുഴിമറ്റം പണയിൽ ജിഷ്ണുവിനെ (27) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കുറെ വർഷങ്ങളായി കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, മുണ്ടക്കയം, ചിങ്ങവനം സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, അടിപിടി, മയക്കുമരുന്ന് വില്പന, സംഘം ചേർന്ന് ആക്രമിക്കൽ, പിടിച്ചുപറിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ചിങ്ങവനത്ത് യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAPPA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.