മുണ്ടക്കയം. മാനവ സംസ്കൃതി കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി പി.ടി തോമസ് അനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.സാജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസി ആൻറണി പി.ടി. അനുസ്മരണ പ്രഭാഷണവും ജില്ല ചെയർമാൻ റ്റി.എം.സലിം, സെക്രട്ടറി ടി.എം.ശ്രീകുമാർ എന്നിവർ സ്മൃതി പ്രഭാഷണവും നടത്തി. റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൻ എന്നിവർ അനുഭവം പങ്കുവച്ചു. ജിനു ജോൺ, സിനിമോൾ തടത്തിൽ എന്നിവർ ഗാനാലാപനം നടത്തി. താലൂക്ക് സെക്രട്ടറി അനിതാ ഷാജി സ്വാഗതവും ജില്ല കമ്മിറ്റി അംഗം പി.ഐ. ഷമീർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |