കോട്ടയം . വെളിയന്നൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നവീകരിച്ച താമരക്കാട് സർക്കാർ ഹോമിയോ ഡിസ്പെൻസറി, നവീകരിച്ച താമരക്കാട് ജംഗ്ഷൻ, ജൽ ജീവൻ മിഷൻ കണക്ഷൻ നൽകൽ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. വഴിയോര വിശ്രമകേന്ദ്രം, നവീകരിച്ച ചരമേൽക്കുളം എന്നിവയുടെ ഉദ്ഘാടനം ജോസ് കെ മാണി എം പിയും കുമാരി കേന്ദ്രം നിർമ്മാണോദ്ഘാടനം തോമസ് ചാഴികാടൻ എം പിയും നിർവഹിക്കും. മോൻസ് ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |