കോട്ടയം . മഹാത്മാഗാന്ധി സർവകലാശാലയുടെ അന്തർസർവകലാശാലാ സാമൂഹിക ശാസ്ത്ര ഗവേഷണകേന്ദ്രം 'പശ്ചിമഘട്ടത്തിലെ ആദിവാസി, ഗോത്ര അധിവാസം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല 25ന് രാവിലെ പത്തിന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ശില്പശാലയിൽ നിന്ന് ഉയർന്നു വരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സർക്കാരിനു സമർപ്പിക്കുകയും സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം തയ്യാറാക്കുന്ന വികസനനയ രേഖയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇടുക്കിയിലെ പാരിസ്ഥിതിക സുസ്ഥിരത, ആദിവാസിഗോത്ര അതിജീവന പ്രശ്നങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുക. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഇടുക്കിയിലെ ആദിവാസി ഗോത്ര അധിവാസമേഖലയിൽ സംഭവിച്ച മാറ്റങ്ങൾ അടക്കം വിശകലനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |