പൊൻകുന്നം . തോണിപ്പാറ ഗ്രാമകൂട്ടായ്മ കുടുംബ കൂട്ടായ്മയുടെ ഭാഗമായ മനസ് പാലിയേറ്റീവ് കെയർ കിടപ്പുരോഗികൾക്ക് സഹായം എത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എൻ ഗിരീഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ കെ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി കിടപ്പ് രോഗികൾക്ക് നൽകിയ ഡയപ്പറുകൾ പാലിയേറ്റീവ് നഴ്സുമാർ, ആശാവർക്കർമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൂട്ടായ്മ സെക്രട്ടറി എം എസ് സാനു, വൈസ് പ്രസിഡന്റ് ശ്യാം ബാബു, ട്രഷറർ കെ കമലാസനൻ, ജോയിന്റ് സെക്രട്ടറി കെ കെ സന്തോഷ് കുമാർ, വനിതാ വേദി പ്രസിഡന്റ് ഗീതാ സുരേഷ്, സെക്രട്ടറി നിഷ എബി ആശാവർക്കർമാരായ ഷീജാ മനോജ്, ശരണ്യ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |