ചങ്ങനാശേരി: വിദ്യാർത്ഥികളുടെ സമ്പുഷ്ടീകരണം ലക്ഷ്യമാക്കിയുള്ള 'ഭാവിക" പദ്ധതി തെങ്ങണയിലെ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിൽ നടപ്പാക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തിലാണ് പരിപാടി. 27ന് വൈകിട്ട് 5.30ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന പരിചയസമ്പന്നർ ഓൺലൈൻ ക്ലാസുകളിലൂടെ പങ്കെടുക്കും. വിദ്യാർത്ഥികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനുമാണ് ക്ലാസുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |