കോഴിക്കോട് : നട്ടെല്ലിലെ വൈകല്യത്താൽ ശരീരം തളർന്നുപോയ പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസിന്റെ പത്താം വാർഷികം 'ചങ്ങാത്തപ്പന്തൽ 2023' ഇന്ന് നടക്കും. ചേമഞ്ചേരിയിലെ അഭയം സ്പെഷ്യൽ സ്കൂളിൽ രാവിലെ പത്ത് മുതൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എഴുപതോളം പാരാപ്ലീജിയ ബാധിതർ പങ്കെടുക്കും. പ്രദീപ് ബാലൻ, മണിദാസ് പയ്യോളി, കലാഭവൻ സരിഗ, മഹേഷ് മോഹൻ, മധുലാൽ തുടങ്ങിയവർ സംബന്ധിക്കും. ഒന്നര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |