കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവിന്റെയും ജീവൽസ്പർശം പദ്ധതിയുടെയും ഭാഗമായി കിടപ്പുരോഗികൾക്കായി സ്നേഹ സാന്ത്വന കുടുംബസംഗമം നടത്തി.സാംസ്കാരിക പ്രവർത്തൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ ദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.പി ചന്ദ്രൻ, എ.സി മജീദ്, സബിന മോഹൻ, രജിഷ രാജേഷ്, ടി.കെ കുട്ട്യാലി, കെ.പി ശോഭ, സി.കെ സുമിത്ര, ഹാഷിം നമ്പാടൻ, ജുഗുനു തെക്കയിൽ, എ.ടി.ഗീത, നിഷ കുയ്യടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, വ്യാപാരി വ്യവസായ സമിതി ജില്ലാസെക്രട്ടറി ഒ.വി ലത്തീഫ് ,പി.പി ആലിക്കുട്ടി, പി.സി രവീന്ദ്രൻ, ,ജെ.എച്ച്.ഐമാരായ സലിം ,ലിൻ ഷി ഇ.എം, നസീമ എന്നിവർ പ്രസംഗിച്ചു. ഗായകരായ ഫാരീസ് കുറ്റ്യാടി, സഫീർ കുറ്റ്യാടി, ആതിര വിജിത്ത് എന്നിവർ സ്നേഹ സന്ദേശ ഗാനം ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |