കോഴിക്കോട് : ഫ്രാൻസിസ് റോഡ് നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ്. നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. വോയ്സ് ഓഫ് സൗത്ത് വാട്ട്സ്ആപ്പ് കൂട്ടയ്മ അവാർഡ് നേടിയ റസിഡൻസ് സെക്രട്ടറി മുജീബ് റഹ്മാനെയും, പ്രേം നസീർ സാംസ്കാരിക സമിതി നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പി.മുഹമ്മദ് മുസ്തഫയെയും ചടങ്ങിൽ ആദരിച്ചു. യോഗം കൗൺസിലർ മുഹ്സിന ഉദ്ഘാടനം ചെയ്തു. നന്മ റസിഡൻസ് പ്രസിഡന്റ് സി. കുഞ്ഞാദുകോയ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ എ.ടി. മൊയ്തീൻകോയ, മുജീബ് റഹ്മാൻ, പി. മുസ്തഫ , ബഷീർ, മുസ്തഫ പുതിയകം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |