ഫറോക്ക് : സംസ്ഥാന ബാലാവകാശ കമ്മിഷൻ ബേപ്പൂർ മണ്ഡലത്തിൽ സെമിനാർ സംഘടിപ്പിച്ചു. കല്ലമ്പാറ എ ഫോർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സംസ്ഥാന പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ അദ്ധ്യക്ഷനായി. കമ്മിഷൻ അംഗങ്ങളായ വിജയകുമാർ , അഡ്വ.സുനന്ദ ,ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പി അബ്ദുൽ നാസർ ,രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.സബീനാ ബീഗം എന്നിവർ പ്രസംഗിച്ചു. ബാലാവകാശ നിയമങ്ങളെക്കുറിച്ച് സെമിനാറും നടന്നു. കമ്മിഷൻ അംഗം അഡ്വ. ബബിതാ ബൽരാജ് സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ ഷൈനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |