പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമവുന്നു. ആസ്യ കെ.സി (എൽ.ഡി.എഫ്) പി.മുംതാസ് (യു.ഡി.എഫ്)എ.കെ ശലിന (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടർന്നാണ് 15ാം വാർഡായ കക്കറമുക്കിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 28നാണ് ഉപതിരഞ്ഞെടുപ്പ്. മാർച്ച് ഒന്നിന് വോട്ടെണ്ണും
കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും: മന്ത്രി. കെ.രാധാകൃഷ്ണൻ
പേരാമ്പ്ര:ദേശീയ തലത്തിൽ തന്നെ അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും പട്ടികജാതി ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ ഭരണത്തിന്റെ സദ്ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ചെറുവണ്ണൂരിൽ ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സി. ആസ്യയുടെ വിജയത്തിനായി ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ എം.എൽ.എ, എൻ.കെ. വൽസൻ, ഒ.രാജൻ, എം.എം. മൗലവി.ആർ.ശശി, കെ.കുഞ്ഞമ്മദ് , കൊയിലോത്ത് ഗംഗാധരൻ .തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |