കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം.അഷറഫ് രചനയും സംവിധാനവും നിർവഹിച്ച 'ഉരു' ഇന്ന് തിയറ്ററുകളിലെത്തും. ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ ജീവിത സംഘർഷങ്ങളെക്കുറിച്ചാണ് സിനിമ. സാം പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമിച്ചത്. മാമുക്കോയ, മനോജ് കെ.യു, മഞ്ജു പത്രോസ്, അജയ് കല്ലായി, ആൽബർട്ട് അലക്സ്, ഉബൈദ് മൊഹ്സിൻ, അർജുൻ മൊഹ്സിൻ , അനിൽ ബേബി തുടങ്ങിയവരാണ് അഭിനേതാക്കൾ. പ്രഭാവർമ്മ ഗാനരചനയും കമൽ പ്രശാന്ത് സംഗീത സംവിധാനവും നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ ഇ.എം.അഷറഫ്, ഡോ.മനോജ്, ജയന്ത്, തോമസ് , അജയ് കല്ലായി ,ഗിരീഷ് ആംബ്ര, മൺസൂർ പള്ളൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |