കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകരുടെ സഹകരണത്തോടെ പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നഗരവും കടലും കാണാൻ അവസരമൊരുക്കി.
മൈജിയും റോട്ടറി സൈബർ സിറ്റി പ്രവർത്തകരും ബീച്ചിൽ സ്വീകരണം നൽകി. 35 വിദ്യാർത്ഥികളാണ് വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. വൈത്തിരി ,പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി പഞ്ചായത്തുകളിലെ തോട്ടം മേഖലകളിൽ ജോലി ചെയ്ത് വരുന്ന നിർധന കുടംബത്തിലെ കുട്ടികളാണ് ലൗ ഷോറിൽ പഠിക്കുന്നത്. രാവിലെ ഏഴിന് യാത്ര പുറപ്പെട്ട സംഘം പ്ലാനറ്റേറിയവും കാപ്പാട് ബീച്ചും ,കോഴിക്കോട് ബീച്ചും മതിയോളം കണ്ടാസ്വദിച്ച് വൈകീട്ടോടെ യാത്ര തിരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകരും ഉണ്ടായിരുന്നു. വസ്ത്രങ്ങൾ, ഭക്ഷണ കിറ്റുകൾ, ധനസഹായം എന്നിവ മൈജി ചെയർമാൻ എ.കെ.ഷാജി വിതരണം ചെയ്തു. ബീച്ചിൽ നൽകിയ സ്വീകരണത്തിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഗവർണർ ഇലക്റ്റ് ഡോ. സേതു ശിവശങ്കർ , എം.എം.ഷാജി, സി.എസ് സവീഷ് എന്നിവർ പ്രസംഗിച്ചു. സന്നാഫ് പാലക്കണ്ടി സ്വാഗതവും കെ.സ്മിത നന്ദിയും പറഞ്ഞു. അരങ്ങ് കലാ സാംസ്കാരിക വേദി ചെയർമാൻ കെ.കെ.അലി കിഴക്കോത്ത്, കൺവീനർ അഷ്റഫ് വാവാട് , ട്രഷറർ ടി.പി.അബ്ദുൽ മജീദ്,എ.കെ.അഷ്റഫ് തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |