കോഴിക്കോട്: കേരളത്തിന് കൂടുതൽ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകി. റേഷൻ വ്യാപാരികൾക്കും സഹായികൾക്കും കട വാടക ഉൾപ്പെടെ 50,000 രൂപ പ്രതിമാസ വേതനം നൽകുക, കൊവിഡ് മഹാമാരിയിൽ മരിച്ച വ്യാപാരികൾക്ക് രാജസ്ഥാൻ മാതൃകയിൽ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡൽഹി ജന്തർമന്ദറിൽ ഓൾ ഇന്ത്യാ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷൻ 22ന് മാർച്ച് നടത്തും. അഡ്വ: ജോണി നെല്ലൂർ ഉൾപ്പെടെ അഞ്ഞൂറോളം ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, സംഘടനാ വക്താവ് സി.മോഹനൻ പിള്ള എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |