കോഴിക്കോട് : നീതി ബോധം, രാഷ്ട്ര ബോധം എന്ന മുദ്രാവാക്യമുയർത്തി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ്' നാളെ മുതൽ നാല് വരെ മുതലക്കുളം മൈതാനത്ത് നടക്കും. പ്രൊഫ. എപി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.
ആദ്യ ദിനമായ നാളെ കോൺക്ലേവ് നഗരിയിൽ പതാക ഉയർത്തും, വൈകീട്ട് നാലിന് കോഴിക്കോട് മെട്രോ ടവറിൽ ലീഡേഴ്സ് മീറ്റ് നടക്കും. നാലിന് വൈകീട്ട് 3ന് ആരംഭിക്കുന്ന ആദ്യ സെഷൻ യു.റൈസൽ സ്ക്വയറിൽ നടക്കും.
വൈകീട്ട് 6.30ന് വേദിയിൽ 'റാം കേ നാം' ഡോക്യുമെന്ററി പ്രദർശനം നടത്തും.നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒപി റഷീദ്,സീനിയർ വൈസ് പ്രസിഡന്റ്റ് ഷംസീർ കരുവൻതിരുത്തി, വൈസ് പ്രസിഡന്റ് സയ്യിദ് ഉനൈസ് ഹൈദ്റോസ് തങ്ങൾ, സെക്രട്ടറിമാരായ കലാം ആലുങ്ങൽ, റാഷിദ് സിറ്റി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഫീഖ് ബേപ്പൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |