നരിക്കൂട്ടുംചാൽ: വേദിക കലാക്ഷേത്ര ഗ്രാമോത്സവം " അഴക് 24' 18, 19 തിയതികളിൽ നടക്കും. 19 ന് വൈകിട്ട് 6ന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ബി.സുരേഷ് ബാബു മുഖ്യാതിഥിയാകും. 18 ന് വൈകിട്ട് 6.30ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക് 'അരങ്ങേറും.19ന് വൈകിട്ട് 6.30 മുതൽ വേദിക കലാക്ഷേത്ര വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ലിധിൻ ലാൽ, സുധൻ തത്തോത്ത് അവതരിപ്പിക്കുന്ന ജാനു തമാശകൾ എന്നിവ നടക്കുമെന്ന് കെ.കെ.രവീന്ദ്രൻ, ജെ.ഡി. ബാബു, എസ്.ജെ.സജീവ് കുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |