വേളം: 'കവിത പൂക്കുന്നിടം' പൂളക്കൂൽ കൂട്ടായ്മ സംഘടിപ്പിച്ച സുധീഷ് പൂളക്കൂലിന്റെ 'അഹം' കവിതാപുസ്തക പ്രകാശന സാംസ്കാരിക സമ്മേളനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനംചെയ്തു. മഠത്തിൽ ശ്രീധരൻ അദ്ധ്യ ക്ഷത വഹിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പുസ്തകം പ്രകാശനം ചെയ്തു. അഞ്ജന സത്യൻ ഏറ്റുവാങ്ങി. ഗോപി നാരായണൻ പുസ്തകം പരിചയപ്പെടുത്തി. വി.കെ അബ്ദുല്ല, വി.പി.ശശി, കെ.കെ.അബ്ദുല്ല , കെ കെസത്യൻ, ടി.വാസു, ശശിതായന, സുരേഷ് ബാബു കെ.പി. സുജിത്ത് ഏ.കെ., വി.എം.വിജയൻ, സുധീഷ് പൂളക്കൂൽ , രവി ഒതയോത്ത് ടി.കെ.പ്രദീപൻ പ്രസംഗിച്ചു. കവി സമ്മേളനവും, ബാലകൈരളി പ്രവർത്തകരെ അനുമോദിക്കലും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |