കോഴിക്കോട്: 2007 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ക്രിക്കറ്റ് കളിക്കാർക്ക് ആദരമായി ഹീറോസ് ഓഫ് 2007 എന്നൊരു ബാനർ തയ്യാറാക്കി. മലബാർ ക്രിസ്ത്യൻ ചരിത്രവിഭാഗം മുൻ മേധാവിയും ക്രിക്കറ്റ് ലേഖകനുമായ പ്രൊഫ. എം.സി.വസിഷ്ഠാണ് ഇത് തയ്യാറാക്കിയത്. ക്യാപ്റ്റൻ എം.എസ് ധോണി, യുവരാജ് സിംഗ്, ഗൗതം ഗംഭീർ, ആർ.പി.സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയവരുടെ ചിത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് അംഗങ്ങളുടെ മുഴുവൻ ഫോട്ടോയും ഈ ബാനറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റിട്വന്റി ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യ ഒരു പ്രാവശ്യം മാത്രമേ കിരീടം നേടിയിട്ടുള്ളൂ. അത് 2007 ലായിരുന്നു. അന്ന് എം.എസ് ധോണി നയിച്ച ഇന്ത്യൻ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |