കോഴിക്കോട്: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുമായ സഹകരിച്ച് കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. കർക്കടക കഞ്ഞിക്കിറ്റ് വിൽപ്പനോദ്ഘാടനം കൗൺസിലർ എം.പി ഹമീദ് നിർവഹിച്ചു.
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി സീനിയർ കൺസൾട്ടന്റ് ഡോ.മാലി മുഖ്യപ്രഭാഷണം നടത്തി. ആയുർവേദ - യോഗ പഠനത്തിനായി അമേരിക്കയിൽ നിന്നെത്തിയ കാർമ്മൽ മുഖ്യാതിഥിയായി. വനിതാവേദി വൈസ്ചെയർപേഴ്സൺ ശശികല മഠത്തിൽ ഉപഹാരം കൈമാറി. പരിശോധയ്ക്ക് ഡോ.അയിഷ ഷഫീല, ഡോ.ഇ ബബിത, ഡോ.മാലി തുടങ്ങിയവർ നേതൃത്വം നൽകി. എ. വിഷ്ണുനമ്പൂതിരി സ്വാഗതവും എൻ.വിജയരാഘവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |