സഹകാരി സംഗമം സംഘടിപ്പിച്ചു

Monday 25 May 2026 12:09 AM IST
ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സഹകാരി സംഗമം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: സഹകരണം സംസ്ഥാന വിഷയമാണെന്നും ഇതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും ആർ.ജെ.ഡി. ദേശീയ അംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷാദ് പൊന്നങ്കണ്ടി അദ്ധ്യക്ഷനായി. അഡ്വ. ആർ.എൻ. രഞ്ജിത്ത്, കെ. ലോഹ്യ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, വി.പി. മോഹനൻ, വി.പി.ദാനീഷ്, പി. ബാലകൃഷ്ണൻ കിടാവ്. കെ.എം. ബാലൻ, ഒ. ഷിബിൻ രാജ്, കെ.എം. പ്രമീഷ്, പി.കെ. രതീഷ് പ്രസംഗിച്ചു.