കുറ്റ്യാടി: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ 15-ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കുറ്റ്യാടി ടാഗോർ അക്കാഡമിയുടെ സഹകരണത്തോടെ ചെറുകഥാ ശിൽപ്പശാല കുറ്റ്യാടി എം.ഐ.യു.പി സ്‌ക്കൂളിൽ നടന്നു. എഴുത്തുകാരനും കവിയുമായ കെ.ടി. സൂപ്പി ഉദ്ഘാടനം ചെയ്തു. കരുണാകരൻ കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. കവി വീണ കെ.സി.ടി.പി ഭാഷാശ്രി പത്രാധിപർ പ്രകാശൻ വെള്ളിയൂർ എന്നിവർ ക്ലാസ് എടുത്തു. ജോസഫ് പൂതകുഴി രമേശ് ബാബു കാക്കന്നൂർ റഫീഖുദ്ധിൻ പാലേരി ദേവദാസ് പാലേരി പി.പി ദിനേശൻ, രത്നകുമാർ വടകര എന്നിവർ പ്രസംഗിച്ചു. കഥാ ക്യാമ്പിനോട് അനുബന്ധിച്ച് ചെറുകഥ മത്സരവുo നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
