SignIn
Kerala Kaumudi Online
Saturday, 20 April 2024 5.34 AM IST

പടർന്ന്...പടർന്ന്,​ ചികിത്സയിൽ 42,815 പേർ

patient

 ഇന്നലെ രോഗികൾ 4,915

 ടി.പി.ആർ 27. 05 %

കോഴിക്കോട്: കൊവിഡ് പ്രതിരോധയജ്ഞം ഊർജ്ജിതമായി തുടരുമ്പോഴും അതിതീവ്ര വൈറസ് വ്യാപനത്തിന് ശമനമായില്ല. ഇന്നലെ ജില്ലയിൽ 4,915 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27. 05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2013 പേർ കൂടി രോഗമുക്തരായി.

സമ്പർക്കം വഴിയാണ് 4,717 പേർക്കും രോഗബാധ. 177 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേരും അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 17 പേരും പോസിറ്റീവായി.

രോഗബാധിതരായി 42,815 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 288 പേർ. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 78 പേരും.

പുതുതായി വന്ന 8,741 പേർ ഉൾപ്പെടെ ജില്ലയിൽ 97,188 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,76,182 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ 19,123 സ്രവസാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 26, ആയഞ്ചേരി 1, ബാലുശ്ശേരി 1, ചക്കിട്ടപ്പാറ 38, ചങ്ങരോത്ത് 1, ചെക്യാട് 6, ചെറുവണ്ണൂർ 2, എടച്ചേരി 3, ഫറോക്ക് 9, കടലുണ്ടി 17, കക്കോടി 3, കാവിലുംപാറ 4, കായക്കൊടി 1, കൊയിലാണ്ടി 1, കോട്ടൂർ 1, കുന്നുമ്മൽ 3, നാദാപുരം 21, നരിപ്പറ്റ 3, ഒളവണ്ണ 12, പെരുമണ്ണ 3, പുറമേരി 5, രാമനാട്ടുകര 1, താമരശ്ശേരി 1, തിരുവള്ളൂർ 1, തൂണേരി 1, വടകര 1, വളയം 2, വാണിമേൽ 9.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1401, അരിക്കുളം 34, അത്തോളി 40, ആയഞ്ചേരി 32, അഴിയൂർ 8, ബാലുശ്ശേരി 44, ചക്കിട്ടപ്പാറ 39, ചങ്ങരോത്ത് 51, ചാത്തമംഗലം 98, ചെക്യാട് 43, ചേളന്നൂർ 89,ചേമഞ്ചേരി 36,ചെങ്ങോട്ട്കാവ് 47,ചെറുവണ്ണൂർ 23,ചോറോട് 77,എടച്ചേരി 25,ഏറാമല 27, ഫറോക്ക് 91, കടലുണ്ടി 96, കക്കോടി 50, കാക്കൂർ 32, കാരശ്ശേരി 51, കട്ടിപ്പാറ 4, കാവിലുംപാറ 16, കായക്കൊടി 12, കായണ്ണ 8, കീഴരിയൂർ 32, കിഴക്കോത്ത് 48, കോടഞ്ചേരി 20, കൊടിയത്തൂർ 72, കൊടുവള്ളി 34,
കൊയിലാണ്ടി 63, കുടരഞ്ഞി 21, കൂരാച്ചുണ്ട് 31, കൂത്താളി 14, കോട്ടൂർ 32, കുന്ദമംഗലം 94, കുന്നുമ്മൽ 24, കുരുവട്ടൂർ 32, കുറ്റ്യാടി 31, മടവൂർ 58, മണിയൂർ 88, മരുതോങ്കര 13, മാവൂർ 30, മേപ്പയ്യൂർ 28, മൂടാടി 19, മുക്കം 93, നാദാപുരം 27, നടുവണ്ണൂർ 17, നന്മണ്ട 24, നരിക്കുനി 41, നരിപ്പറ്റ 23, നൊച്ചാട് 23, ഒളവണ്ണ 194, ഓമശ്ശേരി 43, ഒഞ്ചിയം 39, പനങ്ങാട് 13, പയ്യോളി 29, പേരാമ്പ്ര 23, പെരുമണ്ണ 94, പെരുവയൽ 81, പുറമേരി 18, പുതുപ്പാടി 27, രാമനാട്ടുകര 30, തലക്കുളത്തൂർ 30, താമരശ്ശേരി 79, തിക്കോടി 18, തിരുവള്ളൂർ 81, തിരുവമ്പാടി 39, തൂണേരി 25, തുറയൂർ 12, ഉള്ള്യേരി 89, ഉണ്ണികുളം 48, വടകര 102, വളയം 8, വാണിമേൽ 49, വേളം 20, വില്യാപ്പള്ളി 16.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.