SignIn
Kerala Kaumudi Online
Saturday, 20 April 2024 8.51 AM IST

തീവ്രവ്യാപനം ചെറുക്കാൻ പഴുതടച്ച പ്രതിരോധയജ്ഞവുമായി...

corporation

കോഴിക്കോട്: കൊവിഡ് അതിതീവ്ര വ്യാപനം വിട്ടൊഴിയാതെ നിൽക്കെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി കോർപ്പറേഷൻ. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി നഗരസഭ നീങ്ങുകയാണ്.

കൊവിഡ് വാക്‌സിൻ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന സംസ്ഥാന സർക്കാർ നിലപാടിന് പിന്തുണയുമായി കോഴിക്കോട് കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ഇന്നലെ ചേർന്ന കൗൺസിൽ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഡിവിഷൻ ആർ.ആർ.ടി, എഫ്.എൽ.ടി.സി, ഡൊമിസിലറി കെയർ സെന്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 9 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ഡിവിഷൻതോറും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കും.

ഡിവിഷനുകളുടെ മേൽനോട്ട ചുമതല മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കും സ്ഥിരംസമിതി അദ്ധ്യക്ഷർക്കുമായിരിക്കും. ഹോം ഐസൊലേഷൻ, ഡൊമിസിലറി കെയർ സെന്റർ, എഫ്.എൽ.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കും.

ഡിവിഷൻ സർവൈലൻസ് ഓഫീസറായി ഒരു ഉദ്യോഗസ്ഥനുണ്ടാവും. പോസിറ്റീവായവരുടെ സമ്പർക്കപട്ടികയും

രോഗികൾ നേരിടുന്ന പ്രശ്‌നങ്ങളും യഥാസമയം ഇവർ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തും.

ഡിവിഷൻ അടിസ്ഥാനത്തിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ആർ.ആർ.ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും ഈ ഉദ്യോഗസ്ഥർക്കുണ്ടാവും. ഇവർക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും.

 മൊബൈൽ വാക്‌സിനേഷൻ

യൂണിറ്റിന് ഇന്ന് തുടക്കം

കോർപ്പറേഷൻ പരിധിയിലെ പ്രായാധിക്യമുള്ളവർക്ക് വീടിനടുത്ത് വെച്ച് വാക്‌സിനേഷൻ നടത്തുന്നതിനായി കോർപ്പറേഷൻ പ്രഖ്യാപിച്ച മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും.

വീടുകളിൽ ഹോം ഐസൊലേഷൻ സൗകര്യമില്ലാത്ത രോഗബാധിതർക്ക് താമസസൗകര്യം ഒരുക്കാൻ കൊളത്തറയിലെ കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് കീഴിലുള്ള ഓർഫനേജ് കെട്ടിടത്തിലും ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിലും മാറാട് ജിനരാജാ സ്‌കൂളിലും ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം അടിയന്തിരമായി തുടങ്ങും. എല്ലാ വാർഡുകളിലും ഒരു ഡൊമിസിലറി കെയർ സെന്റർ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നഗരസഭ ഏർപ്പെടുത്തുന്ന ടെലി മെഡിസിൻ സംവിധാനവുമായി സഹകരിക്കാമെന്ന് ഐ.എം.എ അറിയിച്ചിട്ടുണ്ട്. സേവനസന്നദ്ധരായ ഡോക്ടർമാരുടെ ലിസ്റ്റ് ഐ.എം.എ കൈമാറിക്കഴിഞ്ഞു. കോർപ്പറേഷൻ കൊവിഡ് സെല്ലിൽ കോൾ സെന്റർ ഒരുക്കി അടുത്ത ആഴ്ച മുതൽ ടെലി മെഡിസിൻ സംവിധാനം പ്രവർത്തനക്ഷമമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.