കോഴിക്കോട് : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിയന്ത്രണം ലംഘിക്കുന്നവർക്ക് പിഴയിടാൻ ആയിരത്തോളം പൊലീസുകാർ. നഗര കവാടങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട 75 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധനയാണ് നടക്കുന്നത്. കൂടാതെ 77 പൊലീസ് വാഹനങ്ങൾ സിറ്റിയിൽ പട്രോളിംഗും നടത്തുന്നു. സിറ്റിയിൽ ഇന്നലെ മാസ്ക് ധരിക്കാത്തതിന് 712 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 227 കേസുകളും കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് 1119 കേസുകളും രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്ര നടത്തിയ 271 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ വാഹന പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യ യാത്ര നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊലീസുമായി സഹകരിക്കണമെന്ന് പൊലീസ് കമ്മിഷണർ എ. വി ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |