SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.24 AM IST

ഡൗണാകേണ്ട ലോക്കിൽ , ഓണാണ് ഓൺലെെൻ

online

കോഴിക്കോട്: കൊവിഡ് വ്യാപനത്തോടെ നാട് അടച്ചെങ്കിലും തുണയായുണ്ട് ഓൺലെെൻ. ഉപ്പ് തൊട്ട് കർപ്പൂരം വരെ വീട്ടുപടിക്കലെത്തിക്കാൻ കൺതുറന്നിരിക്കുകയാണ് ഓൺലൈൻ വിപണി. സർവീസ് ചാർജിനത്തിൽ ചെറിയ തുക അധികം നൽകണമെന്നതൊഴിച്ചാൽ ഉപഭോക്താക്കൾക്കും ഏറെ ആശ്വാസമാണ്. സർവീസ് ചാർജായി 20 -30 രൂപ വരെ വാങ്ങുന്നവരുണ്ട്. കിലോമീറ്റർ കൂടുന്നതിനനുസരിച്ച് 10 മുതൽ15 രൂപ വരെ കൂടുതലായി ഈടാക്കുന്നു. ഭക്ഷ്യവസ്തുക്കൾക്കാണ് ഓൺലൈനിൽ ഡിമാൻഡ് ഏറുന്നത്. മത്സ്യവും ഇറച്ചിയും തുടങ്ങി പാചകം ചെയ്ത ഭക്ഷ്യസാധനങ്ങൾ വരെ ലഭ്യമാണ്. നഗരത്തിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലേക്കും ഓൺലെെൻ വ്യാപാരം വിപുലപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, സൂപ്പ‌ർ മാ‌ർക്കറ്റുകൾ എന്നിവ സ്വന്തം നിലയിൽ ഹോം ഡെലിവറി നടത്തുന്നു.

ലോക്ക് ഡൗണിൽ ഉത്പ്പാദന മേഖല സ്തംഭിക്കാതിരിക്കാൻ ഒട്ടുമിക്ക സ്ഥാപനങ്ങളും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തുകയാണ്. സമ്പർക്ക വ്യാപനം ഒഴിവാക്കാൻ വർക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ തൊഴിൽ രംഗം ഓൺലൈനിലേക്ക് ചുവടുമാറി. 25 ശതമാനം ജീവനക്കാർ മാത്രമേ ഒരു സമയം ജോലിക്കെത്താവൂ എന്ന നിർദ്ദേശം വന്നതോടെ മറ്റുള്ളവർ ജോലി ചെയ്യുന്നത് ഓൺലൈൻ വഴിയായി. സൂം, ഫേസ്ബുക്ക് മെസഞ്ചർ, വാട്സ് ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് വിദ്യാഭ്യാസ, വ്യാവസായിക രംഗങ്ങൾ കൊവിഡ് കാല പ്രതിസന്ധി മറികടക്കുന്നത്.

പണമിടപാടും ഡിജിറ്റലാക്കാം

അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നും ഇനി ഡിജിറ്റൽ പേമെന്റുകളിലൂടെ വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് മിക്ക സ്ഥാപനങ്ങളിലും സൗകര്യമുണ്ട്. പ്രാദേശിക സ്റ്റോറുകളിലടക്കം യു.പി.ഐ പോലെയുള്ള ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. മെഡിക്കൽ സപ്ലൈസ്, ടെലികോം റീചാർജുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

പ്രയോജനപ്പെടുത്താം ഇ- സഞ്ജീവനി

ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഇ- സഞ്ജീവനി ടെലി മെഡിസിൻ സംവിധാനം പരമാവധി ഉപയോഗപ്പെടുത്താം. രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ- സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം. നിർദ്ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറോട് രോഗവിവരങ്ങൾ അറിയിക്കാം. തുടർന്ന് മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇ- പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടർ നൽകുന്ന സഞ്ജീവനി കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നൽകിയാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം. ഡോക്ടറെ കാണാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ദിശ 1056 നമ്പറിൽ ബന്ധപ്പെടാം.

https://www.esanjeevaniopd.in വെബ്സെെറ്റ് വഴി രജിസ്റ്റർ ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.