SignIn
Kerala Kaumudi Online
Friday, 19 April 2024 2.02 PM IST

വിശന്നിരിക്കേണ്ടി വരില്ല തെരുവ് നായകൾക്ക് ഭക്ഷണവുമായെത്തും കെയർ കാലിക്കറ്റ്

dog
തെരുവ് നായകൾക്ക് കെയർ കാലിക്കറ്റ് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നു

കോഴിക്കോട്: ലോക്ക് ഡൗണിൽ വിശന്നിരിക്കുന്ന തെരുവ് നായകൾക്ക് ആഹാരമൊരുക്കി കെയർ കാലിക്കറ്റ് എന്ന സന്നദ്ധ സംഘടന. സൗത്ത് ബീച്ച്, വെസ്റ്റ്ഹിൽ ചുങ്കം, ജയിൽറോഡ്, ചാലപ്പുറം എന്നിവിടങ്ങളിലാണ് കെയർ കാലിക്കറ്റിന്റെ വോളണ്ടിയർമാർ നായകൾക്ക് ഭക്ഷണം നൽകുന്നത്. കോഴിക്കടകളിൽ നിന്ന് വാങ്ങുന്ന ഇറച്ചി മഞ്ഞളിട്ട് വേവിച്ച് ചോറിനൊപ്പം ചേർത്ത് പൊതികളാക്കി നായകൾ കൂടി നിൽക്കുന്ന പ്രദേശങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ലോറിക്കാരും മറ്റും നൽകുന്ന ഭക്ഷണമാണ് നായകൾക്ക് ഇതുവരെ കിട്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയതോടെ ലോറികളുടെ വരവ് കുറഞ്ഞു,​ നായകൾ പട്ടിണിയിലുമായി. വണ്ടിയിടിച്ചും മറ്റും പരിക്കേൽക്കുന്ന തെരുവ് നായകളെ ശുശ്രൂഷിച്ച് ആരോഗ്യം വീണ്ടെടുത്ത് നൽകാനും ആനിമൽ റസ്‌ക്യൂ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടുന്ന സംഘടന മുൻപന്തിയിലുണ്ട്.
തെരുവ് നായകളെ പരിപാലിക്കാൻ ഷെൽട്ടർ നിർമിക്കാനും കെയർ കാലിക്കറ്റ് പദ്ധതിയിടുന്നുണ്ട്. ഇക്കാര്യത്തിൽ കോർപ്പറേഷന്റെ സഹായം പ്രതീക്ഷിക്കുകയാണ്. വീട്ടമ്മമാരും കോളേജ് വിദ്യാർഥികളും ഉൾപ്പെടെ 200ഓളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. മിണ്ടാപ്രാണികളെ സഹായിക്കുകയും ജീവിക്കാൻ അനുവദിക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.