SignIn
Kerala Kaumudi Online
Friday, 29 March 2024 11.41 AM IST

തീവ്രവ്യാപനം; ഏഴിടങ്ങളിൽ കടുത്ത പ്രതിസന്ധി

tpr

 ടി.പി.ആർ 30 ശതമാനത്തിന് മുകളിൽ

കോഴിക്കോട് : ജില്ലയിൽ മേയ് 13 മുതൽ 19 വരെയുള്ള ദിവസങ്ങളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 30 ശതമാനത്തിനു മുകളിൽ. ഏറ്റവും ഉയർന്ന ടി.പി.ആർ രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.

കക്കോടി (35), പനങ്ങാട് (34), അഴിയൂർ (34), പെരുമണ്ണ (33), കോട്ടൂർ(32), തൂണേരി (32) പഞ്ചായത്തുകളിലാണ് 30 ന് മുകളിൽ ടി. പി. ആർ ഉള്ളത്. ഫറോക്ക് (29), ഒഞ്ചിയം(29), വളയം(29), കാക്കൂർ(29), കാരശ്ശേരി (28), ചേളന്നൂർ (28), തിക്കോടി(28), ഉണ്ണികുളം (28), മണിയൂർ(28), തലക്കുളത്തൂർ (27), ചെറുവണ്ണൂർ (27), ചോറോട്(27), നരിക്കുനി(27), കട്ടിപ്പാറ(26), വേളം(26), കൊടിയത്തൂർ(26), കുരുവട്ടൂർ(25), പെരുവയൽ(25), കടലുണ്ടി(25) എന്നിവയാണ് ടി.പി.ആർ 25ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ.

27 തദ്ദേശസ്ഥാപനങ്ങളിലെ ടി പി ആർ നിരക്ക് 20 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണ്. എറ്റവും കുറവ് ടി.പി.ആർ മൂന്ന് പഞ്ചായത്തുകളിലാണ്. കായണ്ണ, മേപ്പയ്യൂർ, കുറ്റ്യാടി പഞ്ചായത്തുകളിലാണ് കുറവ്; 13 ശതമാനം. ജില്ലയിൽ മേയ് ഒമ്പത് മുതൽ 15 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മേയ് മൂന്ന് മുതൽ ഒമ്പത് വരെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ടി.പി.ആർ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.