കോഴിക്കോട് : കടുത്ത പ്രതിരോധ നടപടികൾക്കിടയിലും പ്രതീക്ഷ തെളിയാതെ കൊവിഡ് വ്യാപനം. രോഗികളുടെ എണ്ണത്തിൽ ഏറ്റകുറച്ചിലുകൾ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ ഇന്നലെ 1855 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1819 പേർക്കാണ് രോഗം ബാധിച്ചത്. 31 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്ക് പോസിറ്റീവായി. 11566 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2815 പേർ കൂടി രോഗമുക്തി നേടി. 16.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24144 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 11, അത്തോളി 1, എടച്ചേരി 1, ഫറോക്ക് 3, കടലുണ്ടി 3, നാദാപുരം 1, ഒളവണ്ണ 7,പേരാമ്പ്ര 1,പെരുമണ്ണ 1,പുറമേരി 1,തൂണേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 631, അരിക്കുളം 5, അത്തോളി 14, ആയഞ്ചേരി 4, അഴിയൂർ 51, ബാലുശ്ശേരി 19, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 4, ചാത്തമംഗലം 13, ചെക്കിയാട് 13, ചേളന്നൂർ 12, ചേമഞ്ചേരി 27, ചെങ്ങോട്ട്കാവ് 43, ചെറുവണ്ണൂർ 5, ചോറോട് 9, എടച്ചേരി 20, ഏറാമല 5, ഫറോക്ക് 90, കടലുണ്ടി 8, കക്കോടി 34, കാക്കൂർ 6, കാരശ്ശേരി 14, കട്ടിപ്പാറ 2, കാവിലുംപാറ 1, കായക്കൊടി 14, കീഴരിയൂർ 1, കിഴക്കോത്ത് 5, കോടഞ്ചേരി 11, കൊടിയത്തൂർ 29, കൊടുവള്ളി 19, കൊയിലാണ്ടി 27, കുടരഞ്ഞി 18, കൂരാച്ചണ്ട് 1, കൂത്താളി 1, കോട്ടൂർ 8, കുന്ദമംഗലം 41, കുന്നുമ്മൽ 9, കുരുവട്ടൂർ 16, കുറ്റ്യാടി 7, മടവൂർ 4, മണിയൂർ 14, മരുതോങ്കര 4, മാവൂർ 6, മേപ്പയ്യൂർ 7, മൂടാടി 2, മുക്കം 9, നാദാപുരം 23, നടുവണ്ണൂർ 11, നന്മണ്ട 5, നരിക്കുനി 34, നരിപ്പറ്റ 13, നൊച്ചാട് 2, ഒളവണ്ണ 35, ഓമശ്ശേരി 42, ഒഞ്ചിയം 25, പനങ്ങാട് 27, പയ്യോളി 26, പേരാമ്പ്ര 11, പെരുമണ്ണ 9, പെരുവയൽ 16, പുറമേരി 13, പുതുപ്പാടി 9, രാമനാട്ടുകര 35, തലക്കുളത്തൂർ 2, താമരശ്ശേരി 4, തിക്കോടി 36, തിരുവള്ളൂർ 5, തിരുവമ്പാടി 6, തൂണേരി 19, തുറയൂർ 3, ഉള്ള്യേരി 11, ഉണ്ണികുളം 16, വടകര 54, വളയം 25, വാണിമേൽ 3, വേളം 2, വില്യാപ്പള്ളി 8.
ക്രിട്ടിക്കൽ പട്ടികയിൽ അഴിയൂരും കുരുവട്ടൂരും
കോഴിക്കോട് : പ്രതിവാര ടി.പി. ആറിന്റെ അടിസ്ഥാനത്തിൽ അഴിയൂർ, കുരുവട്ടൂർ പഞ്ചായത്തുകളെ ക്രിട്ടിക്കൽ പഞ്ചായത്തുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 30 ശതമാനത്തിന് മുകളിലാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25 ശതമാനത്തിന് മുകളിൽ ടി.പി.ആറുള്ള പെരുമണ്ണ, കൊടിയത്തൂർ, ചോറോട്, കടലുണ്ടി, പെരുവയൽ, ഓമശ്ശേരി എന്നീ പഞ്ചായത്തുകളെ ഉയർന്ന ടി.പി ആർ നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണമേർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |