SignIn
Kerala Kaumudi Online
Friday, 19 April 2024 11.49 PM IST

ആശ്വാസ വ്യാപനം

kovid

 കൊവിഡ് 1817, ടി.പി.ആർ 15.16 %

കോഴിക്കോട്: ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ നാലു ദിവസവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ത്തിന് താഴെയാണ്.

ഇന്നലെ 1817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആറാണ് ഇന്നലെ രേഖപ്പെടുത്തിയത് . ഏപ്രിൽ 13നായിരുന്നു 15ന് താഴെ ടി.പി.ആർ ഉണ്ടായിരുന്നത്. മേയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53, 244 എത്തിയത് ഇപ്പോൾ 23, 012 ആയി കുറഞ്ഞു. ഇതിൽ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 912 പേർ മരിച്ചു.

പ്രതിവാര ടി.പി.ആർ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. മേയ് 20 മുതൽ 26 വരെയുള്ള കണക്കുകൾ പ്രകാരം 727 പേരെ പരിശോധിച്ചതിൽ 234 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 32 ശതമാനമാണ് കടലുണ്ടിയിലെ ടി.പി.ആർ. 24 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആർ 20ന് മുകളിലുള്ളത്. തലക്കൂളത്തൂരിൽ 29 ശതമാനവും ഫറോക്ക്, കുരുവട്ടൂർ, രാമനാട്ടുകര എന്നിവിടങ്ങളിൽ 28 ശതമാനം വീതവുമാണ് ടി.പി.ആർ. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (5), കൂരാച്ചുണ്ടിലുമാണ് (6) ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്.

ഇന്നലെ 1780 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് പോസിറ്റീവായി. 12398 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2957 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 3696 പേർ ഉൾപ്പെടെ ജില്ലയിൽ 70,735 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

 ഉറവിടം അറിയാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 8, ആയഞ്ചേരി 1,ചെക്ക്യാട് 2, ഫറോക്ക് 4, കടലുണ്ടി 1, കൊടുവള്ളി 1, കൂത്താളി 1, കോട്ടൂർ 1, കുന്നുമ്മൽ 1, മടവൂർ 1, മേപ്പയൂർ 1, നരിപ്പറ്റ 1, ഒളവണ്ണ 2, ഒഞ്ചിയം 1, പെരുമണ്ണ 1, പെരുവയൽ 2, രാമനാട്ടുകര 1, തിരുവള്ളൂർ 2, വേളം 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 401, അരിക്കുളം 60, അത്തോളി 3, ആയഞ്ചേരി 4, അഴിയൂർ 14, ബാലുശ്ശേരി 5, ചക്കിട്ടപ്പാറ 6, ചങ്ങരോത്ത് 2, ചാത്തമംഗലം 24, ചെക്കിയാട് 10, ചേളന്നൂർ 40, ചേമഞ്ചേരി 27, ചെങ്ങോട്ട്കാവ് 19, ചെറുവണ്ണൂർ 8, ചോറോട് 9, എടച്ചേരി 9, ഏറാമല 14, ഫറോക്ക് 52, കടലുണ്ടി 51, കക്കോടി 42, കാക്കൂർ 19, കാരശ്ശേരി 2, കട്ടിപ്പാറ 6, കാവിലുംപാറ 3, കായക്കൊടി 9, കായണ്ണ 9, കീഴരിയൂർ 23, കിഴക്കോത്ത് 6, കോടഞ്ചേരി 25, കൊടിയത്തൂർ 19, കൊടുവള്ളി 11, കൊയിലാണ്ടി 18, കുടരഞ്ഞി 6, കൂരാച്ചണ്ട് 7, കോട്ടൂർ 3, കുന്ദമംഗലം 6, കുന്നുമ്മൽ 18, കുരുവട്ടൂർ 49, കുറ്റ്യാടി 3, മടവൂർ 17, മണിയൂർ 16, മരുതോങ്കര 2, മാവൂർ 17, മേപ്പയ്യൂർ 7, മൂടാടി 19, മുക്കം 9, നാദാപുരം 4, നടുവണ്ണൂർ 14, നന്മണ്ട 27, നരിക്കുനി 18, നരിപ്പറ്റ 8, നൊച്ചാട് 5, ഒളവണ്ണ 60, ഓമശ്ശേരി 5, ഒഞ്ചിയം 9, പനങ്ങാട് 7, പയ്യോളി 56, പേരാമ്പ്ര 5, പെരുമണ്ണ 46, പെരുവയൽ 7, പുറമേരി 16, പുതുപ്പാടി 19, രാമനാട്ടുകര 29, തലക്കുളത്തൂർ 40, താമരശ്ശേരി 6, തിക്കോടി 20, തിരുവള്ളൂർ 21, തിരുവമ്പാടി 13, തൂണേരി 9, തുറയൂർ 5, ഉള്ള്യേരി 9, ഉണ്ണികുളം 88, വടകര 45, വളയം 26, വാണിമേൽ 13, വേളം 1, വില്യാപ്പള്ളി 20.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.