കൊവിഡ് 1354, രോഗമുക്തി 2466
കോഴിക്കോട്: കടുത്ത നിയന്ത്രണങ്ങളോടെയുള്ള അടച്ചിടൽ ജില്ലയിൽ ഫലം കാണുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും കുറഞ്ഞു. 1354 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1337 പേരാണ് രോഗികളായത്. 10199 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2466 പേർ കൂടി രോഗമുക്തി നേടി. 13. 6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21328 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 3, ആയഞ്ചേരി 1,ചേളന്നൂർ 1, ചെറുവണ്ണൂർ1, ഫറോക്ക് 3, കടലുണ്ടി 1, കൊടുവള്ളി 1,
നാദാപുരം 1, നരിക്കുനി 1, ഒളവണ്ണ 3.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 347, അത്തോളി 14, ആയഞ്ചേരി 1, അഴിയൂർ 21, ബാലുശ്ശേരി 12, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 10, ചാത്തമംഗലം 03, ചെക്കിയാട് 5, ചേളന്നൂർ 11, ചേമഞ്ചേരി 20, ചെറുവണ്ണൂർ 10, ചോറോട് 12, എടച്ചേരി 12, ഏറാമല 16, ഫറോക്ക് 33, കടലുണ്ടി 24, കക്കോടി 41, കാക്കൂർ 13, കാരശ്ശേരി 18, കട്ടിപ്പാറ 3, കാവിലുംപാറ 4, കായക്കൊടി 3, കീഴരിയൂർ 3, കിഴക്കോത്ത് 1, കോടഞ്ചേരി 10, കൊടിയത്തൂർ 30, കൊടുവള്ളി 34, കൊയിലാണ്ടി 10, കുടരഞ്ഞി 3, കൂരാച്ചണ്ട് 5, കൂത്താളി 3, കോട്ടൂർ 18, കുന്ദമംഗലം 19, കുന്നുമ്മൽ 4, കുരുവട്ടൂർ 33, കുറ്റ്യാടി 2, മടവൂർ 9, മണിയൂർ 12, മറുതോങ്കര 8, മാവൂർ 2, മേപ്പയ്യൂർ 23, മൂടാടി 2, മുക്കം 28, നാദാപുരം 2, നടുവണ്ണൂർ 4, നൻമണ്ട 10, നരിക്കുനി 7, നരിപ്പറ്റ 1, നൊച്ചാട് 2, ഒളവണ്ണ 16, ഓമശ്ശേരി 11, ഒഞ്ചിയം 27, പനങ്ങാട് 3, പയ്യോളി 24, പേരാമ്പ്ര 8, പെരുമണ്ണ 11, പെരുവയൽ 11, പുറമേരി 15, പുതുപ്പാടി 14 , രാമനാട്ടുകര 25, തലക്കുളത്തൂർ 16, താമരശ്ശേരി 17, തിക്കോടി 15, തിരുവള്ളൂർ 48, തിരുവമ്പാടി 4, തൂണേരി 10, തുറയൂർ 4, ഉള്ള്യേരി 6, ഉണ്ണികുളം 35, വടകര 17, വളയം 8
വാണിമേൽ 7, വേളം 21, വില്യാപ്പള്ളി 13.
കൊവിഡ് നിയമലംഘനം : 399 കേസുകൾ
കോഴിക്കോട്: ജില്ലയിൽ കൊവിഡ് നിയന്ത്റണങ്ങൾ ലംഘിച്ചതിന് 399 കേസുകൾ രജിസ്റ്രർ ചെയ്തു.
സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 31 കേസുകളും റൂറലിൽ 40 കേസുകളുമെടുത്തു. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 233 കേസുകളും റൂറലിൽ 95 കേസുകളുമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |