SignIn
Kerala Kaumudi Online
Thursday, 25 April 2024 9.34 AM IST

കോട്ടപ്പറമ്പ് ആശുപത്രിയിൽ കൊവിഡ് വാർഡ് സജ്ജം

riyas
കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാർഡിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം ഉദ്ഘാടനം ചെയ്തശേഷം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും അഹമ്മദ് ദേവർകോവിലും വാർഡ് സന്ദർശിക്കുന്നു.

 കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും ഓപ്പറേഷൻ തിയറ്ററും

 സഹായവുമായി കെ.എസ്.ടി.എ

കോഴിക്കോട് : കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കൊവിഡ് വാർഡ് പ്രവർത്തനക്ഷമമായി. നവീകരിച്ച കൊവിഡ് വാർഡ് തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ നിർമിച്ച 50 ബെഡുള്ള എം.സി.എച്ച് കെട്ടിടത്തിൽ കൊവിഡ് പോസിറ്റീവായ ഗർഭിണികൾക്കായി പ്രത്യേക വാർഡും ലേബർ സ്യൂട്ടും ഓപ്പറേഷൻ തിയറ്ററുമാണ് സജ്ജമാക്കിയത്.

കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനത്തിന്റെയും ഓപ്പറേഷൻ തിയറ്ററിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ആവിഷ്‌കരിച്ച ' അരികിലുണ്ട് അദ്ധ്യാപകർ' എന്ന പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം വാർഡിൽ സ്ഥാപിച്ചത്.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ തയ്യാറാക്കിയ കൊവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കൊവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത കുറഞ്ഞുവരികയാണ്. ഇത് അമിത ആത്മവിശ്വാസത്തിലേക്കും ശ്രദ്ധകുറവിലേക്കും പോകാൻ ഇടവരരുത്. മൂന്നാം തരംഗത്തിന്റെ സാഹചര്യം മനസിലാക്കി വലിയ മുൻകരുതൽ എടുക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ജില്ലാ കളക്ടർ സാംബശിവ റാവു, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, അഡി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്.കെ, വാർഡ് കൗൺസിലർ എസ്.കെ അബൂബക്കർ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.എസ്.ടി.എ നേതാക്കളായ വി.പി രാജീവൻ, പി.എസ് സ്മിജ, സജീഷ് നാരായണൻ, സി സതീശൻ, ബി മധു, എൻ. സന്തോഷ്‌കുമാർ, എം. ഷീജ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.