173950 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി
1500 മുതൽ 2000 പേർക്ക് ദിവസവും ചികിത്സ
കോഴിക്കോട് : സേവന മികവിന്റെ ഒരു വർഷം പൂർത്തിയാക്കി ഇ സഞ്ജീവനി ടെലി മെഡിസിൻ.
ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി, തിക്കും തിരക്കും അതുവഴിയുണ്ടാവുന്ന രോഗപ്പകർച്ച തടയുക എന്ന ലക്ഷ്യത്തോടെ 2020 ജൂൺ 10 നാണ് കേരളത്തിൽ ഇ സഞ്ജീവനി ടെലി മെഡിസിൻ പ്രവർത്തനം ആരംഭിച്ചത്. രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്ന നൂതന സംവിധാനം സംസ്ഥാനത്ത് വലിയ വിജയമായിരുന്നു. 173950 പേരാണ് ഇതിലൂടെ കൺസൾട്ടേഷൻ പൂർത്തിയാക്കിയത്. 1500 മുതൽ 2000 പേരാണ് പ്രതിദിനം ചികിത്സ തേടുന്നത്.
ജനറൽ ഒ.പികൾക്ക് പുറമെ സ്പെഷ്യാലിറ്റി ഒ.പികളുമായി വിപുലമായ സേവനങ്ങളാണ് ഇ സഞ്ജീവനി ടെലി മെഡിസിൻ നൽകുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ ഘട്ടത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയവർക്കും ടെലി മെഡിസിൻ സേവനം ഉപയോഗിക്കാം. കൊവിഡ് ഒ.പി 24 മണിക്കൂറും ലഭ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഒരു മണിവരെ വിവിധ പ്രത്യേക ഒപികളും ആരംഭിച്ചിട്ടുണ്ട്. ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനം ഉപയോഗപ്പെടുത്താൻ https://esanjeevaniopd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇ സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
ഒ.പി സമയം
തിങ്കൾ-ശനി രാവിലെ 9 മുതൽ 1 വരെ: നേത്രരോഗ വിഭാഗം, ഹീമോഫീലിയ
ഞായർ, വെള്ളി രാവിലെ 9 മുതൽ 1 വരെ: അസ്ഥിരോഗ വിഭാഗം
വെള്ളിയാഴ്ച 9 മുതൽ 1 വരെ: കാർഡിയോളജി
ചൊവ്വ, വ്യാഴം വൈകിട്ട് 4 മുതൽ 6 വരെ: പി.എം.ആർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |