രാമനാട്ടുകര: വിദ്യാലയങ്ങളെല്ലാം അടഞ്ഞുകിടക്കുമ്പോഴും എന്നും രാവിലെ യൂണിഫോം അണിഞ്ഞ് ഐ.ഡി കാർഡ് ധരിച്ച് പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് നാലാം ക്ലാസുകാരി ഇൽഫറെബിയും എൽ.കെ.ജി വിദ്യാർത്ഥിനി ഹൈഫയും! . ജൂൺ 1 മുതൽ ഇരുവരും സ്കൂളിൽ പോകുന്നുണ്ട്.
സ്കൂൾ എവിടെയാണെന്നല്ലെ, വീടു തന്നെയാണ് ഇരുവരുടെയും വിദ്യാലയം. വീടിന്റെ മുകൾ നിലയാണ് സ്കൂളും ക്ലാസ് മുറിയുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിക്കും 4 മണിക്ക് അവസാനിക്കും സ്കൂളിന് സമാനമായ ചിട്ടവട്ടങ്ങളെല്ലാം മുറിക്കകത്തുണ്ട്. ക്ലാസ് മുറിയിലാകട്ടെ ചിത്രങ്ങൾ, അക്ഷരമാലകൾ ക്ലാസും ഡിവിഷനും ചേർത്തുള്ള സൂചകങ്ങൾ , ടൈംടേബിൾ , ബോർഡ് എല്ലാം ഒരുക്കിയിരിക്കുന്നു. ഫാറൂഖ് കോളേജ് കോടംമ്പുഴ പള്ളിയാളി ഫൈസൽ-സബിത ദമ്പതികളുടെ മക്കളാണ് ഇൽഫറെബിയും , ഹൈഫയും. കരിങ്കല്ലായ് ജി.എം . എൽ.പി സ്ക്കൂൾ വിദ്യാർത്ഥിനികളായ ഇരുവരും ഓൺലൈൻ ക്ലാസിന്റെ വിരസതയകറ്റാൻ കണ്ടെത്തിയ മാർഗം കൈയടിനേടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |