കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിലും കാലവർഷമുൾപ്പെടെ പ്രകൃതിക്ഷോഭങ്ങളിലും നാടിന് കാവലാളാവാൻ ഡി.വൈ.എഫ്.ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വനിതാ ബറ്റാലിയൻ തയ്യാറായി. സംസ്ഥാനത്ത് ആദ്യമായാണ് യൂത്ത് ബ്രിഗേഡ് വനിത ബറ്റാലിയൻ പാസ് ഔട്ട് ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് പാസിംഗ് ഔട്ട് പരേഡിൽ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. വോളണ്ടിയർ മാർക്കുള്ള ടൂൾകിറ്റ് സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത് വിതരണം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, എം.എം.സുഭീഷ്, വി.പ്രശോഭ്, വി.അൻസിഫലി എന്നിവർ സംസാരിച്ചു. വനിത ബറ്റാലിയൻ ക്യാപ്റ്റൻൻ എം.വി. നീതു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ് സ്വാഗതവും എം.എം.ദാർബിക ദാസ് നന്ദിയും പറഞ്ഞു. ഓരോ പഞ്ചായത്ത്, കോർപ്പറേഷൻ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം യൂത്ത് ബ്രിഗേഡ് വനിത വോളണ്ടിയർമാരാണ് ബറ്റാലിയനിൽ അംഗങ്ങൾ. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 14 മേഖലകളിലേയും ക്യാപ്റ്റൻമാരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |