കോഴിക്കോട് : പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് വീണ്ടും കൊവിഡ് രോഗികളിൽ വർദ്ധന. ജില്ലയിൽ ഇന്നലെ 1054 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1039 പേർക്കാണ് രോഗം ബാധിച്ചത്. 10307 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1495പേർ കൂടി രോഗമുക്തിനേടി. 10.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11023കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
എടച്ചേരി 1, കോട്ടൂർ 1, കോഴിക്കോട് 5, നാദാപുരം 1, നരിപ്പറ്റ 1, ഒളവണ്ണ 2, പെരുമണ്ണ 1, താമരശ്ശേരി 1, തിരുവള്ളൂർ 2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 251, അരിക്കുളം 15, അത്തോളി 7, ആയഞ്ചേരി 4, അഴിയൂർ 8, ബാലുശ്ശേരി 6, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 5, ചാത്തമംഗലം 10, ചെക്ക്യാട് 3, ചേളന്നൂർ 13, ചേമഞ്ചേരി 3, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 1, ചോറോട് 14, എടച്ചേരി 4, ഏറാമല 10, ഫറോക്ക് 23, കടലുണ്ടി 22, കക്കോടി 4, കാക്കൂർ 4, കാരശ്ശേരി 16, കട്ടിപ്പാറ 20, കാവിലുംപാറ 14, കായക്കൊടി 3, കീഴരിയൂർ 3, കിഴക്കോത്ത് 6, കോടഞ്ചേരി 2, കൊടിയത്തൂർ 3, കൊടുവള്ളി 4, കൊയിലാണ്ടി 14, കുടരഞ്ഞി 13, കൂരാച്ചുണ്ട് 2, കൂത്താളി 3,കോട്ടൂർ 7,കുന്ദമംഗലം 21, കുന്നുമ്മൽ 7, കുരുവട്ടൂർ 18, കുറ്റ്യാടി 6, മടവൂർ 3, മണിയൂർ 12, മരുതോങ്കര 3, മാവൂർ 12, മേപ്പയ്യൂർ 3, മൂടാടി 9, മുക്കം 9, നാദാപുരം 6, നടുവണ്ണൂർ 7, നൻമണ്ട 14, നരിക്കുനി 1, നരിപ്പറ്റ 1, നൊച്ചാട് 1, ഒളവണ്ണ 30, ഓമശ്ശേരി 15, ഒഞ്ചിയം 20, പനങ്ങാട് 1, പയ്യോളി 27, പേരാമ്പ്ര 6, പെരുമണ്ണ 8, പെരുവയൽ 39, പുറമേരി 4, പുതുപ്പാടി 32, രാമനാട്ടുകര 7, തലക്കുളത്തൂർ 3, താമരശ്ശേരി 5, തിക്കോടി 3, തിരുവള്ളൂർ 11, തിരുവമ്പാടി 16, തൂണേരി 23, തുറയൂർ 1, ഉള്ള്യേരി 32, ഉണ്ണികുളം 14, വടകര 39, വാണിമേൽ 3, വേളം 21, വില്യാപ്പള്ളി 13.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |