SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 AM IST

കുന്ദമംഗലത്ത് കടകൾ തുറക്കാൻ നോ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ncc1

കുന്ദമംഗലം: കൊവിഡ്മുക്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ധാരണ. കടകളും മറ്റു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ ഉടമയ്ക്കും ജീവനക്കാർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം.

സെക്ഷൻ മജിസ്ട്രേട്ടോ ആരോഗ്യ പ്രവർത്തകരോ ആവശ്യപ്പെട്ടാൽ ഈ സർട്ടിഫിക്കറ്റ് കാണിച്ചുകൊടുക്കണം ഓട്ടോ - ടാക്സി തൊഴിലാളികൾ വാഹനം പുറത്തിറക്കാനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയിരിക്കണം.

ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നീ സ്ഥാപനങ്ങളിലും ജീവനക്കാരുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷമേ അന്യസംസ്ഥാന തൊഴിലാളികൾ ജോലിയ്ക്ക് ഇറങ്ങാവൂ.

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒരുക്കുന്ന ക്യാമ്പിൽ വ്യാപാരികൾക്കും ടാക്സി - ഓട്ടോ തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താം. ആധാർ കാർഡുമായി എത്തിയാൽ മതി. ഇവിടെ പരിശോധനയ്ക്ക് വിധേയരാകുന്നവർക്ക് ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

വാക്സിൻ രണ്ടു ഡോസ് എടുത്തവർ അതിന്റെ രേഖ കാണിച്ചാൽ മതി. എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകരുടെയും സെക്ഷൻ മജിസ്ട്രേട്ടിന്റെയും പഞ്ചായത്ത് അധികൃതരുടേയും നേതൃത്വത്തിൽ കർശന പരിശോധനയുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.