SignIn
Kerala Kaumudi Online
Thursday, 25 April 2024 9.31 PM IST

ട്രാൻ. സർവീസ് കിലോമീറ്റർ വരുമാനം, മുന്നിൽ ഉത്തരമേഖല

ksrtc

 നാലു ദിവസത്തെ വരുമാനം ഒന്നര കോടിയിലേറെ

 സർവീസ് പുന:രാരംഭിച്ചത് 60 ശതമാനം ബസ്സുകൾ

കോഴിക്കോട്: ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ തന്നെ ജീവൻ വെച്ച കെ.എസ്.ആർ.ടി.സി യ്ക്ക് മെല്ലെയാണെങ്കിലും വേഗം കൂടിത്തുടങ്ങി. ഒന്നര കോടി രൂപയിലേറെയാണ് ഉത്തരമേഖലയിലെ കഴിഞ്ഞ നാലു ദിവസത്തെ വരുമാനം. ഒരു കിലോമീറ്റർ ദൂരം ഓടുമ്പോൾ ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ കണക്കിൽ ഉത്തരമേഖലയാണ് മുന്നിൽ; 38.65 രൂപ. ദക്ഷിണ മേഖലയുടേത് 37.53 രൂപയും മധ്യമേഖലയുടേത് 36.91 രൂപയുമാണ്.

ഇപ്പോൾ ഏതാണ്ട് 60 ശതമാനം ബസുകളും സർവീസ് നടത്തുന്നുണ്ട്. വാരാന്ത്യ സമ്പൂർണ ലോക്ക് ഡൗൺ ദിവസങ്ങൾ ഒഴിച്ചുനിറുത്തിയാൽ ഇന്നലെ വരെ നാലു ദിവസം കൊണ്ട് ഉത്തരമേഖലയ്ക്ക് ലഭിച്ച കൃത്യം വരുമാനം 1,55,85,164 കോടി രൂപയാണ്.

കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട്. കാസർകോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയിൽ 1050 സർവീസുകളാണുള്ളത്. ഇതിൽ 614 ബസുകൾ ഇന്നലെ ഓടിയിരുന്നു. 21 ന് 550 ബസുകളാണ് സർവീസ് നടത്തിയത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട് - പാലക്കാട് റൂട്ടിൽ അറുപതോളം ബസുകൾ ഓടുന്നുണ്ട്. ഇതോടൊപ്പം മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്കും പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട്ടേക്കുമായി 10 ബോണ്ട് സർവീസുകളും തുടങ്ങി. പാലക്കാട് - കോഴിക്കോട് റൂട്ടിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും ബോണ്ട് സർവീസ് തുടങ്ങാനാണ് തീരുമാനം.

 കോഴിക്കോട് ഡിപ്പോ സാധാരണ നിലയിലേക്ക്

കോഴിക്കോട് ഡിപ്പോയിലെ സർവീസുകൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഇന്നലെ 32 ബസുകൾ സർവീസ് നടത്തി. എ സി സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂട്ടിൽ രണ്ടു മണിക്കൂർ ഇടവിട്ട് കോട്ടയം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ആലപ്പുഴ വഴിയുമാണ് എ സി ബസ്സുകൾ. പാലക്കാട്, മാനന്തവാടി, ബത്തേരി, ഗുരുവായൂർ, എറണാകുളം ഭാഗങ്ങളിലേക്കും ദീർഘദൂര സർവീസ് പുന:രാരംഭിച്ചു. 21 ന് 3,65,577 രൂപയാണ് വരുമാനം. കൊവിഡിന് മുമ്പ്‌ ദിവസവരുമാനം 14 ലക്ഷം രൂപ വരെയായിരുന്നു.

 എൽ.എൻ.ജി സർവീസും

എറണാകുളം കോഴികോട് എൽ.എൻ.ജി സർവീസിനും തുടക്കമിട്ടു. രാവിലെ 6.10ന് എറണാകുളത്തു നിന്നു പു റപ്പെട്ട ബസ് ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട്ടെത്തി. കോർപ്പറേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുമാറ്റും. 400 ബസ്സുകൾ എൽ.എൻ.ജി യിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ 2 എൽ.എൻ.ജി സർവീസ് തുടങ്ങിയത്. തിരുവനന്തപുരം - എറണാകുളം സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

''പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ്. യാത്രക്കാർ കൂടുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകൾ പുന:ക്രമീകരിക്കും.

കെ.സി സെബി

ഉത്തരമേഖല എം.ഡി

 ഉത്തരമേഖലയിലെ പ്രതിദിന വരുമാനം

ജൂൺ 17 : 22,65,926 രൂപ

ജൂൺ 18 : 36,30,811 രൂപ

ജൂൺ 21 : 48,88,427 രൂപ

ജൂൺ 22: 48 ലക്ഷം രൂപ

 ലോക്ക് ഡൗണിനു മുമ്പ് മൊത്തം പ്രതിദിനവരുമാനം

ആകെ : 4,55,32,560 രൂപ

ദക്ഷിണമേഖല: 1,72,46,374 രൂപ

മധ്യമേഖല: 1,63,51,337 രൂപ

ഉത്തരമേഖല: 1,19,34,849 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.