കോഴിക്കോട്: ഇന്ത്യൻ കായികലോകത്തെ എക്കാലത്തെയും ഇതിഹാസതാരം മിൽഖാ സിംഗിന് വാർത്താസമാഹാരത്തിലൂടെ ആദരം. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠ് തയ്യാറാക്കിയതാണ് ഈ ബുക്ക്ലെറ്റ്. മിൽഖാ സിംഗ് വിട ചൊല്ലിയതോടെ മലയാള പത്രങ്ങളിലെന്ന പോലെ കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളിലും വന്ന പ്രത്യേക കുറിപ്പുകളും ലേഖനങ്ങളുമെല്ലാം ഉൾപ്പെടുത്തി ഒരുക്കിയതാണ് 'എ ട്രിബ്യൂട്ട് ടു ദ ലെജൻഡ് "എന്ന കവറോടെ തയ്യാറാക്കിയ ബുക്ക് ലെറ്റ്. അസാധാരണ കായികപ്രതിഭയായ മിൽഖാ സിംഗ് വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ എങ്ങനെ ഒന്നിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇതിലെ വാർത്താകുറിപ്പുകളും ലേഖനങ്ങളുമെന്ന് എം.സി.വസിഷ്ഠ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |